
തിരുവനന്തപുരം: തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപം റോഡിൽ പാർക്ക് ചെയ്തിരുന്ന പ്ലാറ്റിന ഇനത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. മധുര സില്ലൂർ റാസ് തേവർ കോമ്പൗണ്ട് താമസക്കാരനായ ചിദംബര(56)ത്തെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്.ശനിയാഴ്ചയാണ് ബൈക്ക് മോഷണം പോയത്. പിറ്രേദിവസം പൊലീസ് തന്ത്രപരമായി പ്രതിയെ പിടികൂടി. മധുരയിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇയാളുടെ ഭാര്യയും മക്കളും പൂന്തുറ പള്ളിക്ക് സമീപമാണ് താമസിക്കുന്നത്. മോഷണശേഷം ഇയാൾ താമസസ്ഥലത്തേക്ക് പോയത് സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇത് പിന്തുടർന്നാണ് പൊലീസ് ഇയാളെ കുടുക്കിയത്. അറസ്റ്റുചെയ്ത സമയം ഇയാളുടെ കൈവശം മോഷ്ടിച്ചെടുത്ത ഒരു മൊബൈൽ ഫോണും മറ്റൊരു ബൈക്കിന്റെ താക്കോലും പൊലീസിന് ലഭിച്ചു. തമ്പാനൂർ എസ്.എച്ച്.ഒ വി.എം ശ്രീകുമാർ,എസ്.ഐമാരായ നാസർ,വിനുമോഹൻ,സി.പി.ഒ സിബി,സ്പെഷ്യൽ ബ്രാഞ്ച് സി.പി.ഒ ശിവപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ ജീവിനക്കാരനായ വ്ലാത്താങ്കര സ്വദേശി സതീഷ് കുമാറിന്റെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.
ഫോട്ടോ
പ്രതി ചിദംബരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |