
വിഴിഞ്ഞം: വിദേശ വിഭവങ്ങളുടെ രുചി നുകരാൻ ഫണ്ടാംഗോ ഭക്ഷ്യമേള വരുന്നു.14 മുതൽ 16 വരെ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ ആഭിമുഖ്യത്തിലാണ് ഭക്ഷ്യമേള.
വയറും മനസും നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രണയദിനത്തിൽ ഭക്ഷ്യമേള ആരംഭിക്കുന്നത്.വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നടത്തിപ്പ്.14 ഫുഡ് സ്റ്റാളുകൾ,മൂന്ന് എന്റർടെയിൻമെന്റ് സ്റ്റാളുകൾ,തന്തൂർ,എത് നിക് കേരള, ബർഗർ,ചൈനീസ്,ദോശ,സ്വീറ്റ്‌സ് ആൻഡ് പേസ്റ്ററി,മോക്ക്ടെയിൽ തുടങ്ങിയ സ്റ്റാളുകൾക്ക് പുറമെ ബീച്ച് സ്പെഷ്യൽ സ്റ്റാളും ഒരുക്കുന്നുണ്ട്.നല്ല ഭക്ഷണത്തിനൊപ്പം കേരളത്തിന്റെ കലാരൂപങ്ങളും നൃത്തരൂപങ്ങളും ആസ്വദിക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിരിക്കുന്നു.ഫുഡ് കൂപ്പൺ ഉൾപ്പെടെ 450 രൂപയാണ് ടിക്കറ്റ് നിരക്ക്.10 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.വൈകിട്ട് 6.30 മുതലാണ് പ്രവേശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |