SignIn
Kerala Kaumudi Online
Friday, 23 October 2026 9.57 AM IST

നവീകരണം പൂർത്തിയായി; വിഴിഞ്ഞത്തെ വാർഫുകൾ സുരക്ഷിതം

1

വിഴിഞ്ഞം: മാരിടൈം ബോർഡിന് കീഴിലെ വിഴിഞ്ഞത്തെ സീവേർഡ് വാർഫ് നവീകരണം പൂർത്തിയായി. വാർഫിലെ തകർന്ന ഭാഗങ്ങളുടെ കേടുപാടുകൾ തീർത്തതിനൊപ്പം ഫെയ്ഷ്യാവാളും നിർമ്മിച്ചു. കപ്പൽ കോൺക്രീറ്റ് ഭിത്തിയിലിടിച്ച് തകരാതിരിക്കാനുള്ള ഫെന്റേഴ്‌സും സ്ഥാപിച്ചിട്ടുണ്ട്. ജനറേറ്റർ സംവിധാനവും സജ്ജമാക്കി. ഇവിടെ ഫെന്റേഴ്സ് ഇല്ലാത്തതിനാൽ വള്ളങ്ങളും കപ്പലുകളും ഇടിച്ച് വാർഫിന് കേടുപാട് സംഭവിച്ചിരുന്നു.

സീവേർഡ് വാർഫ് നീളം കൂട്ടും

ഇരു വാർഫുകൾക്കുമിടയിലുള്ള മത്സ്യബന്ധന തുറമുഖത്ത് ഡ്രഡ്ജിംഗ് നടത്തിയശേഷം തിരയടി തടയുന്നതിനുള്ള പദ്ധതി ആരംഭിക്കും. ഇതിന്റെ ഭാഗമായി വിദഗ്ദ്ധ സംഘം കഴിഞ്ഞയാഴ്ച ഇവിടെ സന്ദർശനം നടത്തിയിരുന്നു. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ പ്രധാന പുലിമുട്ടായ സീവേർഡ് ബ്രേക്ക് വാട്ടർ നീളം കൂട്ടുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. 45 ഡിഗ്രി ചരിവിൽ 250 മീറ്റർ ദൂരം പുലിമുട്ട് നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയതെന്ന് ഹാർബർ എൻജി.വകുപ്പ് അധികൃതർ പറഞ്ഞു. മത്സ്യബന്ധന തുറമുഖത്തേക്കുള്ള മൗത്ത് വഴി വന്നു പോകുന്നതിന് മത്സ്യബന്ധന വള്ളങ്ങൾക്ക് ബുദ്ധിമുട്ടും വള്ളങ്ങൾ മറിഞ്ഞ് അപകടങ്ങളും സംഭവിക്കുന്നതിനെ തുടർന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ (വിസിൽ) നേതൃത്വത്തിൽ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്‌റ്റേഷന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തെ തുടർന്നാണ് പുലിമുട്ടിന്റെ നീളം കൂട്ടണമെന്ന നിർദ്ദേശമുണ്ടായത്. 2വർഷം മുൻപ് തയ്യാറാക്കിയ പദ്ധതി ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് നീണ്ടു പോകുകയായിരുന്നു. എച്ച്.ഇ.ഡി സമർപ്പിച്ച 110 കോടി രൂപയുടെ എസ്റ്റിമേറ്റിന് അനുമതിയും ലഭിച്ചു.

പദവി നേടി

ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് 2020-22 കാലയളവിൽ 736 മദർവെസലുകളും സൂപ്പർ ടാങ്കറുകളും ഇവിടെ ക്രൂ ചെയ്ഞ്ചിനായി അടുത്തിരുന്നു. 10 കോടിയിൽപ്പരം രൂപ തുറമുഖവകുപ്പിന് വരുമാനമായും ലഭിച്ചു. ഇതോടെ സംസ്ഥാനസർക്കാർ വിഴിഞ്ഞം തുറമുഖത്തിന് രാജ്യാന്തര ക്രൂ ചെയ്ഞ്ച് ആൻഡ് ബങ്കറിംഗ് പദവി നൽകി.

ക്രൂ ചെയ്ഞ്ചിംഗ് പുനഃരാരംഭിക്കണം

വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന് സ്ഥിരമായി ഐ.എസ്.പി.എസ് കോഡ് ലഭിച്ചതോടെ ക്രൂചെയ്ഞ്ച് പുനഃരാരംഭിക്കണമെന്ന ആവശ്യമുയരുകയാണ്. സർക്കാരിന് വൻവരുമാനം ലഭിച്ചിട്ടും ക്രൂ ചെയ്ഞ്ച് നിറുത്തലാക്കിയതിൽ പ്രതിഷേധമുയർന്നിരുന്നു. 2020 ജൂൺ 15നാണ് വിഴിഞ്ഞത്ത് ആദ്യമായി ക്രൂ ചെയ്ഞ്ചിംഗിനായി കപ്പലടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL