
കഴക്കൂട്ടം: കണിയാപുരം കലാനികേതൻ സാംസ്കാരിക സമിതിയും പള്ളിനട റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി കഠിനംകുളം പഞ്ചായത്തിൽ കമ്പിക്കകത്ത് താമസിക്കുന്ന പരേതനായ അബ്ദുൽ വാഹിദിന്റെ മക്കളായ ആമിനയ്ക്കും ആസിഫിനും അടച്ചുറപ്പുള്ള വീട് നിർമ്മിച്ചു നൽകി. ഭവനത്തിന്റെ താക്കോൽദാനം മുൻമന്ത്രി എം.എം.ഹസ്സൻ നിർവഹിച്ചു. ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ അദ്ദേഹത്തിന്റെ ശിഷ്യനായ എം.എ ലത്തീഫിന്റെ നേതൃത്വത്തിലാണ് ഭവനം നിർമ്മിച്ചുനൽകിയതെന്ന് എം.എം.ഹസ്സൻ പറഞ്ഞു.കലാനികേതൻ സാംസ്കാരിക സമിതി ചെയർമാൻ എം.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.ചാണ്ടിഉമ്മൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മറിയാമ്മ ഉമ്മൻ,ഡോക്ടർ ബി.എസ് ബാലചന്ദ്രൻ,എം.ആർ.തമ്പാൻ,കഴക്കൂട്ടം എ.സി.പി പി.നിയാസ്,എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ജെ.ഷാഫി,കണിയാപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദീൻ അൻവരി,സബ് ഇൻസ്പെക്ടർ ഉറൂബ്,കലാനികേതൻ സെക്രട്ടറി ടി.നാസർ,സഞ്ജു,പഞ്ചായത്തംഗങ്ങളായ ബിസി അജയരാജ്,പെരുംകുളം അൻസർ,ചന്ദ്.എസ്,എ.എം.റാഫി,തൻസീർ,മണ്ണിൽ അഷ്റഫ്,അസിം,നിസാം,മുജീബ്,നൈസാം, സമദ്,ബിനീഷ്,രാഹുൽ,മോനിഷ്,ആന്റോ,ഷാനി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |