SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

പ്രവാസി വിശ്വകർമ്മ ഐക്യവേദി കുടുംബസംഗമം

pravasi

തിരുവനന്തപുരം: പ്രവാസി വിശ്വകർമ്മ ഐക്യവേദി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തുവിളയിൽ കുടുംബ സംഗമവും വാർഷികവും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ഡോ.ബി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഐക്യവേദി പന്തുവിള പ്രസിഡന്റ് ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയകുമാർ മേൽവെട്ടൂർ മുഖ്യപ്രഭാഷണവും രക്ഷാധികാരി അനിരുദ്ധൻ ഷാജി അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ സത്യശീലൻ, ജില്ലാ ട്രഷറർ ജ്യോതിഷ് കുമാർ, വൈസ് പ്രസിഡന്റ് സുനിൽകുമാർ, വനിതാ കൺവീനർ സനിതകുമാരി, വർക്കല താലൂക്ക് സെക്രട്ടറി രാജു, പ്രകാശൻ മുത്താന, ശിവപ്രസാദ് പന്തുവിള, ജയലത, ഷീലത, ഹരിത, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL