SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

റിട്ട. എ.എസ്.ഐ മനോഹരൻ വധം: മൂന്ന് പ്രതികളും കുറ്റക്കാർ

1

പൂവാർ: കാഞ്ഞിരംകുളം മുലയൻതാന്നി വേങ്ങനിന്ന വടക്കരുക് വീട്ടിൽ റിട്ടേർഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോഹരൻ (57) കൊല ചെയ്യപ്പെട്ട കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികൾ കുറ്റക്കാർ. ഒന്നാം പ്രതി മുലയൻതാന്നി ക്ഷേത്രത്തിനു സമീപം വേങ്ങനിന്ന തടത്തരികത്തു വീട്ടിൽ സുരേഷ് (42), രണ്ടാം പ്രതി തങ്കുടു എന്ന വിജയൻ (69), മൂന്നാം പ്രതി സുനിൽ (36) എന്നിവരെയാണ് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീർ കുറ്റക്കാരായി കണ്ടെത്തിയത്. ഇരു ഭാഗം വാദം കേൾക്കുന്നതിനും വിധി പറയുന്നതിലേക്കും കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.

2021 ജനുവരി 27 രാത്രി 8.30 മണിക്ക് അയൽവാസികളായ പ്രതികൾ മനോഹരന്റെ വീട്ടുനടയിൽ അതിക്രമിച്ചു കയറി ഇരുമ്പ് പാരകൊണ്ട് തലയ്ക്കടിച്ചു. ഭാര്യ അനിതയെയും മർദ്ദിച്ചു. രണ്ടു ദിവസം മുന്നേ പ്രതികളുടെ വീടിനു സമീപത്തുള്ള ചാനൽകര പുറമ്പോക്കിന്റെ അതിരു നിർണ്ണയിച്ചുകൊണ്ട് സർവ്വേ, പി.ഡബ്ല്യൂ.ഡി അധികൃതർ അന്വേഷണം നടത്തിയിരുന്നു. ഉദ്യോഗസ്ഥർ എത്തിയത് മനോഹരനും ഭാര്യയും പരാതിപ്പെട്ടതിനെ തുടർന്നാണെന്ന വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത് . തലയ്ക്കു മാരക പരിക്കേറ്റ മനോഹരനും ഭാര്യ അനിതയും മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ പതിനൊന്നാം ദിവസം മനോഹരൻ മരിച്ചു. ജാമ്യത്തിലായിരുന്ന പ്രതികളെയും ജുഡിഷ്യൽ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL