SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

പാറശാലയിലെ രണ്ട് കടകളിൽ മോഷണം

പാറശാല: കഴിഞ്ഞ ദിവസം രാത്രിയിൽ പാറശാലയിലെ രണ്ട് കടകളിലായി നടന്ന മോഷണത്തിൽ 14,000ഓളം രൂപ കവർന്നു. പാറശാല കുറുങ്കുട്ടിയിലും കൊറ്റാമത്തുമുള്ള കടകളിലുമാണ് വെള്ളിയാഴ്ച രാത്രിയിൽ മോഷണം നടന്നത്. കൊറ്റാമം ജംഗ്‌ഷനിലുള്ള സ്റ്റുഡിയോയുടെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 3000 ത്തോളം രൂപയും, കുറുങ്കുട്ടി ജംഗ്‌ഷനിലുള്ള മെഡിക്കൽ സ്റ്റോറിന്റെ പൂട്ട് തകർത്ത് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 11,000 ഓളം രൂപയുമാണ് കവർന്നത്.

കടയുടമകൾ പാറശാല പൊലീസിൽ പരാതി നൽകി. സ്ഥലത്തെത്തിയ പൊലീസ് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംശയാസ്പദമായ നിലയിൽ തുടരുകയായിരുന്ന ഒരു യുവാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായുള്ള വിശദമായ അന്വേഷണം പൊലീസ് തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL