SignIn
Kerala Kaumudi Online
Sunday, 25 October 2026 2.28 AM IST

കുടുംബ ക്ഷേത്രം നിർമ്മിക്കാൻ സ്ഥലം നൽകിയില്ല, ദമ്പതികളെ ആക്രമിച്ച ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കുടുംബക്ഷേത്രം നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകുന്നില്ലെന്നാരോപിച്ച് ദമ്പതികളെ ആക്രമിച്ച ബന്ധു അറസ്റ്റിൽ. മലയിൻകീഴ് സ്വദേശികളായ അനീഷ്,ഭാര്യ ആര്യ എന്നിവരെ മർദ്ദിച്ച കരിക്കകം സ്വദേശി രാജേന്ദ്രനെയാണ് പേട്ട പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അനീഷിനെ മർദ്ദിക്കുന്ന ദൃശ്യം ഭാര്യ ആര്യ മൊബൈലിൽ പകർത്തി പുറത്തെത്തിച്ചതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച കരിക്കകം പമ്പ്ഹൗസിന് സമീപത്തായിരുന്നു സംഭവം. ആര്യയ്ക്ക് പിതാവ് നൽകിയ 10 സെന്റ് ഭൂമിയിൽ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ബന്ധുക്കൾ കുടുംബക്ഷേത്രം പണിയാൻ 3 സെന്റ് ഭൂമി ക്ഷേത്രത്തിനായി വിട്ടുനൽകാൻ ആവശ്യപ്പെട്ടു. എന്നാൽ മൂന്ന് സെന്റ് മാത്രമായി വിട്ടുനൽകാനാകില്ലെന്നും 10 സെന്റ് പൂർണമായി വിൽക്കാൻ തയാറാണെന്നും ഇവർ അറിയിച്ചു.
പിന്നീട് ഈ സ്ഥലം കൈയേറി കൽവിളക്കുകൾ സ്ഥാപിച്ചെന്നാണ് പരാതി.

ഇതിനെതിരെ ദമ്പതികൾ പൊലീസിൽ പരാതി നൽകിയിരുന്നു. വീണ്ടും കൈയേറ്റശ്രമം ഉണ്ടായതോടെ ദമ്പതികൾ കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം അനീഷും ആര്യയും ഗേറ്റ് സ്ഥാപിക്കാൻ എത്തിയപ്പോഴാണ് വീണ്ടും പ്രശ്നമുണ്ടായത്. ഈ ദൃശ്യം ആര്യ മൊബൈലിൽ പകർത്തുകയും ഇത് ചോദ്യംചെയ്ത് രാജേന്ദ്രൻ അനീഷിനെ മർദ്ദിക്കുകയും ചെയ്തെതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എന്നാൽ ഈ സ്ഥലത്ത് പണ്ട് കുടുംബക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് രാജേന്ദ്രനൊപ്പമുള്ളവരുടെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL