
മുളന്തുരുത്തി: പെടയ്ക്കണ മീൻ കിട്ടിയില്ല. മത്സ്യ വില്പനക്കാരിയുടെ പാത്രവും ത്രാസും അടക്കം വലിച്ചെറിയുകയും അസഭ്യവർഷവും നടത്തിയ മദ്യപാനി പിടിയിൽ. മുളന്തുരുത്തി ആവിപറമ്പിൽ എ.വി സാബുവാണ് (62) തലേദിവസം നൽകിയ മീൻ മോശമായതിന്റെ പേരിൽ സിനിമാസ്റ്റൈലിൽ മീൻവില്പനക്കാരിയോട് പെരുമാറിയത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ ആളുകൾ നോക്കി നിൽക്കെയാണ് സംഭവം. മുളന്തുരുത്തി ചോറ്റാനിക്കര റോഡിൽ മത്സ്യവില്പന നടത്തുന്ന ഉദയംപേരൂർ സ്വദേശിനി ആനന്ദവല്ലിയോടാണ് സാബു അപമര്യാദയായി പെരുമാറിയത്.
വിവരം അറിഞ്ഞെത്തിയ മുളന്തുരുത്തി എസ്.ഐ സുരേഷിനോട് ആനന്ദവല്ലി സങ്കടത്തോടെ സംഭവം വിവരിച്ചു. അദ്ദേഹം അവരെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു. തുടർന്ന് സാബുവിനെ പിടികൂടുകയും കേസെടുക്കുകയും ചെയ്തു. അന്നത്തെ ദിവസം കച്ചവടം മുടക്കിയതിന് പതിനായിരം രൂപ ആനന്ദവല്ലിക്ക് നഷ്ടപരിഹാരമായി നൽകിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |