
2025 -26ൽ നിർമ്മാണം പൂർത്തിയാവും
തിരുവനന്തപുരം: തൊഴിലില്ലായ്മ ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ട് ശാസ്ത്രീയമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിന് തലസ്ഥാനത്ത് കരിയർ ഗൈഡൻസ് സെന്റർ വരുന്നു. നാഷണൽ എംപ്ലോയ്മെന്റ് സർവീസിനായി സി.ഡി.സിയുടെ നിർമ്മാണജോലികൾ പുരോഗമിക്കുകയാണ്. കരമന ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ 10 സെന്റിലാണ് നിർമ്മാണം.
സെല്ലാർ ഉൾപ്പെടെ നാലു നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ഡിസ്കഷൻ റൂമുകൾ,കൗൺസലിംഗ് റൂമുകൾ, കംപ്യൂട്ടർ ലാബുകൾ എന്നിവയും ടോയ്‌ലെറ്റ്,സ്റ്റെയർകേയ്‌സ്,ലിഫ്റ്റ് എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.പൊതുമരാമത്ത് ആർക്കിടെക്‌ചർ വിഭാഗവും,വകുപ്പിന്റെ കെ.എച്ച്.ആർ.എ.ഐയുടെ ഇന്നവേറ്റീവ് യൂണിറ്റുമാണ് ആർക്കിടെക്‌ചറൽ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സംരംഭമാണിത്. സ്വകാര്യമേഖലയിൽ കരിയർ സേവനങ്ങൾക്ക് ഉയർന്ന ഫീസാണ് ഈടാക്കുന്നത്.സാധാരണക്കാർക്ക് ഇത് താങ്ങാനാകുന്നില്ല.അതിനാലാണ് കരിയർ ഗൈഡൻസ് സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിനായി കരിയർ ഡെവലപ്മെന്റ് സെന്ററുകൾ (സി.ഡി.സി) സർക്കാർ തലത്തിൽ ആരംഭിച്ചത്.
കരിയർ ഗൈഡൻസ് പ്രവർത്തനങ്ങൾ
കരിയർ ഇൻഫർമേഷൻ, കരിയർ കൗൺസലിംഗ്,അസ്‌സെസ്‌മെന്റ് ടെസ്റ്റുകൾ, പരിശീലനം,സപ്പോർട്ട് ആൻഡ് ഗൈഡൻസ് മുതലായവയാണ് സി.ഡി.സി വഴി ലഭ്യമാക്കുക
സംസ്ഥാനത്തെ ആദ്യത്തെ സി.ഡി.സി - കോഴിക്കോട് പേരാമ്പ്രയിൽ
(2017ൽ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന് കീഴിൽ ആരംഭിച്ചത്)
സംസ്ഥാനത്ത് നിലവിൽ 7 കരിയർ ഡെവലപ്പ്മെന്റ് സെന്ററുകളുണ്ട്.
താണു പത്മനാഭൻ
മലയാളി ഭൗതിക ശാസ്ത്രജ്ഞനായ താണു പത്മനാഭന്റെ പേരിലായിരിക്കും കരമനയിലെ കരിയർ ഡെവലപ്പ്മെന്റ് സെന്റർ അറിയപ്പെടുക.
എല്ലാ ജില്ലകളിലും ഒരു കരിയർ ഡെവലപ്പ്മെന്റ് സെന്ററെങ്കിലും സ്ഥാപിക്കുകയാണ് സർക്കാർ ലക്ഷ്യം
പരിചയസമ്പന്നനായ ഒരു എംപ്ലോയ്മെന്റ് ഓഫീസറായിരിക്കും കരിയർ ഡെവലപ്മെന്റ് സെന്ററുകളിലെ സെന്റർ മാനേജർ.
ബഡ്ജറ്റ് - 4 കോടി 99 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |