
നെയ്യാറ്റിൻകര: ബി.ജെ.പി തിരുവനന്തപുരം സൗത്ത് ജില്ലാ കാര്യാലയം (നമോഭവൻ) സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട് ജംഗ്ഷന് സമീപമുള്ള ഈ ആസ്ഥാനമന്ദിരം പൊതുജനങ്ങൾക്ക് ഹെൽപ്പ് ഡെസ്ക് ഓഫീസായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, മുതിർന്ന നേതാക്കളായ അഡ്വ.എസ്.സുരേഷ്, കെ.എ.ബാഹുലേയൻ, എൻ.കെ. ശശി, മലയിൻകീഴ് രാധാകൃഷ്ണൻ, അതിയന്നൂർ ശ്രീകുമാർ, വിളവൂർക്കൽ ഉണ്ണി, എരുത്താവൂർ ചന്ദ്രൻ, വെങ്ങാനൂർ ഗോപൻ, മഞ്ചവിളാകം പ്രദീപ്, മഞ്ചന്തല സുരേഷ്, പ്രൊഫ.നാരായണൻകുട്ടി, എം.ആർ.ഷിബു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |