SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

കൊടിതൂക്കിമലയിൽ പഠനശിബിരം

jinan

നെയ്യാറ്റിൻകര: ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെയും ഗുരുദേവ തൃപ്പാദ ചാരിറ്റബിൾ ട്രസ്റ്റിന്റെയും വിജ്ഞാനസരണിയുടെയും ആഭിമുഖ്യത്തിൽ കൊടിതൂക്കിമലയിൽ നടന്ന പഠനശിബിരം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ.എസ്.ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു.സ്വാമി സാന്ദ്രാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.

ഗുരുദേവ ഗദ്യപ്രാർത്ഥനയുടെ ത്രൈഭാഷിക പഠനം സുനി ടീച്ചർക്ക് നൽകി ആവണി ശ്രീകണ്ഠൻ പ്രകാശനം ചെയ്തു. എം.എൽ.ഉഷാരാജിന് ഗുരുദേവ കീർത്തി പുരസ്കാരം നൽകി.ഡോ.സുധാകരൻ,ആവണി ശ്രീകണ്ഠൻ,ധനുവച്ചപുരം ബാഹുലേയൻ,ചെന്തുപ്പൂര് വി.ഭാസ്കരൻ,പ്രൊഫ.ഗായത്രി വിജയലക്ഷ്മി,എ.പി.ജിനൻ എന്നിവർക്ക് പുരസ്കാരം നൽകി. എ.പി.ജിനൻ സ്വാഗതവും മലയാലപ്പുഴ സുധൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL