
ഉദിയൻകുളങ്ങര: ദക്ഷിണ മണ്ണാറശാല കൊടുംകര ശ്രീ നാഗർഭഗവതികാവിലെ ഈ വർഷത്തെ കൊടുംകര ആയില്യത്തിനോടനുബന്ധിച്ച് അമ്പലം മേഖലാസമിതി കമ്മറ്റി ഓഫീസ് കാര്യാലയം ട്രസ്റ്റ് പ്രസിഡന്റ് എം.എസ്.അജയൻ ഉദ്ഘാടനം ചെയ്തു. അമ്പലം മേഖലാസമിതി രക്ഷാധികാരി കൃഷ്ണൻകുട്ടി പ്രസിഡന്റ് ജി.മഹേഷ് കുമാർ,ട്രസ്റ്റ് സെക്രട്ടറി കെ.സി.പ്രകാശ്,കാവുംമുക്ക് മേഖലാസമിതി കൺവീനർ സുരേഷ് കുമാർ,ട്രസ്റ്റ് ഭരണസമിതി അംഗങ്ങളായ അമ്പലം അരുൺ എസ്.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. 24ന് ഗ്രാമപ്രദക്ഷിണം,25ന് പാൽപൊങ്കാല,സനാതനധർമ്മ സമ്മേളനം, 28ന് മഹാസർപ്പബലി,മാർച്ച് 1 കൊടുംകര ആയില്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |