SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

വിതുര- തൊടുപുഴ സൂപ്പർഫാസ്റ്റ് ബസ് സർവീസ് പുനരാരംഭിച്ചു

thodpzha

വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും തൊടുപുഴയിലേക്ക് സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ശനിയാഴ്ച മുതൽ വീണ്ടും പുനരാരംഭിച്ചു. ദീർഘദൂരയാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന ബസ് സർവീസ് ഒരാഴ്ച മുൻപ് മുന്നറിയിപ്പില്ലാതെ നിറുത്തലാക്കുകയായിരുന്നു. കളക്ഷൻ കുറവെന്ന പേരിലാണ് സർവീസ് നിർത്തലാക്കിയത്. സർവീസ് നിർത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നിരുന്നു. ജനോപകാരപ്രദമായി സർവീസ് നടത്തിയിരുന്ന ബസ് നിർത്തലാക്കിയതിനെതിരെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർവീസ് പുനരാരംഭിക്കുവാൻ നടപടികളായത്.

മികച്ച കളക്ഷനുമായി ജനോപകാരപ്രദമായി വർഷങ്ങളായി നടത്തിയിരുന്ന സർവീസ് ആറ് വർഷം മുൻപ് കൊവിഡ് സമയത്താണ് നി‌റുത്തിയത്. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ എം.പിക്കും എം.എൽ.എക്കും നിവേദനങ്ങൾ നൽകിയിരുന്നു. ഇടയ്ക്ക് സർവീസ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും ആരംഭിച്ചില്ല.

തൊടുപുഴ ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി കഴിഞ്ഞ മാസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മന്ത്രി കെ.ബി.ഗണേശ് കുമാറും,ജി.സ്റ്റീഫനും പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെടുകയും സർവീസ് പുനരാരംഭിക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർവീസ് പുനരാരംഭിച്ചത്. എന്നാൽ ഒരു മാസം പിന്നിട്ടപ്പോൾ സർവീസ് നിറുത്തലാക്കുകയായിരുന്നു.

ബസ് സർവീസ് റൂട്ട് മാറ്റി

പുനരാരംഭിച്ചപ്പോൾ പാലോട്, മടത്തറ, കുളത്തൂപ്പുഴ, പുനലൂർ വഴിയാണ് തൊടുപുഴയിലേക്ക് സർവീസ് സടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ റൂട്ട് മാറ്റിയിട്ടുണ്ട്. ഇനി മുതൽ വിതുര, നെടുമങ്ങാട്, വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂർ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, പാലാ വഴി 9.15ന് തൊടുപുഴയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 12.30ന് തൊടുപുഴയിൽ നിന്നും ആരംഭിച്ച് തിരുവനന്തപുരം വഴിയാണ് വിതുരയിലെത്തുന്നത്. എല്ലാ ദിവസവും പുലർച്ചെ 3.40ന് വിതുരയിൽ നിന്നും പുറപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL