
വെഞ്ഞാറമൂട് :നെല്ലനാട് ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 'ക്ലീനിംഗ് ഡ്രൈവ്' സംഘടിപ്പിച്ചു. വെഞ്ഞാറമൂട് മാർക്കറ്റിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഉഷാകുമാരി സ്വാഗതം പറഞ്ഞു .വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ,പഞ്ചായത്ത് ജീവനക്കാർ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
