
പാറശാല: പാറശാലയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു.കരുമാനൂർ വിട്ടിയോട് ശ്രീമംഗലത്തിൽ സി.ആർ.പി.എഫ് ജവാൻ രാജേഷിന്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ ആഭരണങ്ങളും,40000 രൂപയും ഉൾപ്പെടെ കവർന്നത്.ബുധനാഴ്ച അതിരാവിലെയായിരുന്നു മോഷണം.
രാജേഷും ഭാര്യയും മകനും വീടിന്റെ രണ്ടാമത്തെ നിലയിൽ ഉറങ്ങികിടക്കുമ്പോഴാണ്,മോഷ്ടാവ് താഴത്തെ നിലയിലെ പുറകുവശത്തെ വാതിലിന്റെ കുറ്റി ഇളക്കിമാറ്റിയ ശേഷം അകത്തുകടന്നത്.താഴത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാലയും വളയുമടങ്ങുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.രാവിലെയാണ് രാജേഷ് മോഷണവിവരം അറിഞ്ഞത്.തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവിന്റെ മുഖം മറച്ചുള്ള ദൃശ്യം ലഭിച്ചിട്ടുണ്ട്.പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |