കിളിമാനൂർ: വന്യമൃഗശല്യം,കാലാവസ്ഥ വ്യതിയാനം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് ഇടയിലേക്ക് രാസവളത്തിന് വിലയും കൂട്ടിയതോടെ കർഷകർ ദുരിതത്തിൽ.ഫാക്ടംഫോസ്,യൂറിയ,പൊട്ടാഷ്,ഡൈഅമോണിയം ഫോസ്‌ഫേറ്റ് വളങ്ങൾ കിട്ടാനില്ലെന്നും കർഷകർ പറയുന്നു.സമ്മിശ്ര വളമായി ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റെ ക്ഷാമമാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഒരു ചാക്കിന് 1400 രൂപയാണ്.1500 രൂപയായിരുന്ന പൊട്ടാഷിന് 300 രൂപ വർദ്ധിച്ച് 1800 ആയി.18,9,18 മിശ്രിത വളത്തിന് 1310 രൂപയായി. മറ്റ് വളങ്ങൾക്ക് 100,90 രൂപയുടെ വർദ്ധനവാണുണ്ടായത്. യൂറിയ കിലോ 266 രൂപയാണ്.
ജൂലായിൽ റബർ,വാഴ,കപ്പ,തെങ്ങ്,പച്ചക്കറി കൃഷി തുടങ്ങിയവയ്ക്ക് വളം ഇടേണ്ട കർഷകരെയാണ് വില വർദ്ധനവ് പ്രതികൂലമായി ബാധിക്കുന്നത്.70 ശതമാനം സബ്‌സിഡി വളങ്ങളും വിൽക്കുന്നത് സഹകരണ ബാങ്കുകളുടെ വളം ഡിപ്പോകളിലൂടെയാണ്.സ്വകാര്യ സ്ഥാപനങ്ങളിലും സബ്‌സിഡി വളങ്ങൾ ലഭ്യമാണ്.ഇങ്ങനെ രാസ വളങ്ങൾക്കും കൂടി വില വർദ്ധിച്ചാൽ കൃഷി ഉപേക്ഷിക്കാനെ നിവൃത്തിയുള്ളൂവെന്ന് കർഷകർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |