SignIn
Kerala Kaumudi Online
Saturday, 11 July 2026 2.08 AM IST

അപകടക്കെണിയായി റോഡിലെ ചെളിക്കെട്ട്

roadile-chelikkettu

കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് - പുല്ലൂർമുക്ക് റോഡിലെ ചെളിക്കെട്ട് അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി. വാട്ടർ അതോറിട്ടി ജീവനക്കാർ പൈപ്പ് സ്ഥാപിക്കാനായി റോഡിന്റെ വശങ്ങളിൽ ജെസി.ബി ഉപയോഗിച്ച് കുഴിയെടുക്കുകയും പൈപ്പ് സ്ഥാപിച്ച ശേഷം ജെ.സി.ബി കൊണ്ടുതന്നെ മണ്ണിട്ട്‌ മൂടുകയും ചെയ്തിരുന്നു.എന്നാൽ റോഡിൽ വീണ മണ്ണ് പൂർണമായും നീക്കം ചെയ്തിട്ടില്ല. റോഡിലേക്ക് വീണ മണ്ണിൽ മഴ പെയ്ത് ചെളിക്കെട്ടാകുകയും ചെയ്തു. ചെളിയിൽ തെറ്റി ഇരുചക്ര വാഹന യാത്രികരും കാൽനട യാത്രികരും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. യാതൊരുവിധ മുന്നറിയിപ്പ് ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. റിബണും വലിച്ചു കെട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം 13 ഓളം ഇരുചക്രവാഹനങ്ങളാണ് ഇവിടെ നിയന്ത്രണംവിട്ട് മറിഞ്ഞത്. ആറോളം പേർക്ക് പരിക്കേറ്റു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും റോഡ്‌ കഴുകുക പ്രായോഗികമല്ലാത്തതിനാൽ മടങ്ങിപോയി. റോഡിലെ ചെളി പൂർണമായി നീക്കം ചെയ്ത് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ഡീസന്റ്മുക്ക് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നാസിം,വാർഡ്‌ മെമ്പർമാരായ ഇ.ജലാൽ,വിജിൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL