SignIn
Kerala Kaumudi Online
Saturday, 11 July 2026 2.08 AM IST

അരീപ്പറമ്പിൽ യാത്രക്കാർക്ക് ഭീഷണിയായി തെരുവ് നായ്ക്കൾ

photo

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്തിലെ പ്രധാനകേന്ദ്രങ്ങളിലൊന്നായ അരീപ്പറമ്പിൽ തെരുവുനായ ശല്യം രൂക്ഷം. അമ്പതോളം നായ്ക്കളാണ് അരീപ്പറമ്പ് ഷാപ്പുകവലയ്ക്കും സ്കൂളിനും ഇടയിൽ തമ്പടിക്കുന്നത്.ചേർത്തല തെക്ക് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പരിസരവും നായയുടെ താവളമായി.
അരീപ്പറമ്പ് ജംഗ്ഷന് സമീപം കൂട്ടത്തോടെ തമ്പടിക്കുന്ന നായകൾ രാത്രി ആക്രമണകാരികളാകുന്നതായി പ്രദേശവാസികൾ പറഞ്ഞു.
ഇരുചക്രവാഹനങ്ങൾ,കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പിന്നാലെ കൂട്ടമായി ഉഗ്രശബ്ദത്തിൽ കുരച്ച് ഓടുന്നത് പതിവ് കാഴ്ചയാണ്.ഡ്രൈവർമാർ ഭയപ്പെട്ടാണ് അരീപ്പറമ്പ് കടക്കുന്നത്. അനുദിനം നായകളുടെ എണ്ണം വർദ്ധിക്കുകയാണ്. മറ്റിടങ്ങളിൽനിന്ന് പിടികൂടി എ.ബി.സി കേന്ദ്രത്തിൽ വന്ധ്യംകരണശേഷം അരീപ്പറമ്പിൽ നായകളെ ഇറക്കിവിടുന്നതാണ് ദിവസം തോറും എണ്ണം വർദ്ധിക്കാൻ കാരണമെന്ന ആക്ഷേപമുണ്ട്. വിദ്യാർത്ഥികൾ ഭയത്തോടെയാണ് സ്‌കൂളിലേക്ക് എത്തുന്നതും തിരിച്ചുപോകുന്നതും.നായശല്യം തടയാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL