SignIn
Kerala Kaumudi Online
Sunday, 07 June 2026 3.03 AM IST

വർക്കലയിൽ ഷീ ലോഡ്ജ് യഥാർത്ഥ്യമാകുന്നു

she-lodge

വർക്കല: സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ വർക്കല നഗരസഭ നിർമ്മിച്ച ഷീ ലോഡ്ജ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന ആക്ഷേപത്തിന് പരിഹാരമാകുന്നു.10ന് ഷീ ലോഡ്ജ് പ്രവർത്തനസജ്ജമാകുമെന്ന് നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ പറഞ്ഞു. 2025 ഫെബ്രുവരി 11നാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്.വർക്കല- ശിവഗിരി റെയിൽവേ സ്റ്റേഷനും പ്രൈവറ്റ് ബസ് സ്റ്റാൻഡിനും സമീപത്തായി നഗരസഭ പൊന്നും വിലയ്ക്ക് വാങ്ങിയ വസ്തുവിലാണ് പ്ലാൻ ഫണ്ട് 75 ലക്ഷത്തോളം രൂപ ഉപയോഗിച്ച് ലോഡ്ജ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.കിച്ചണും ഹാളും ടോയ്ലെറ്റുകളും 5 റൂമുകളുമാണ് കെട്ടിടത്തിലുള്ളത്.ഭാവിയിൽ ഡോർമെറ്ററി സംവിധാനത്തിനുള്ള സൗകര്യമുണ്ട്.എന്നാൽ കിടക്കകൾ, ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നില്ല.തുടർന്ന് കെട്ടിടത്തിന്റെ പ്രവേശന ഗേറ്റും പരിസരവും കാടുപിടിച്ച് കിടക്കുന്ന അവസ്ഥയിലേക്ക് മാറി.അടിയന്തര നടപടികൾ സ്വീകരിച്ച് കെട്ടിടം പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോഴുള്ളത്.43.49 ലക്ഷം ചെലവിൽ ഫർണിച്ചറുകളും മറ്റ് സംവിധാനങ്ങളും ഇതിനോടകം ഒരുക്കിയിട്ടുണ്ട്.എ.സിയും സുരക്ഷയ്ക്കായി ക്യാമറയും സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. മൂന്ന് കുടുംബശ്രീ വനിതകൾ ഉൾപ്പെടുന്ന യൂണിറ്റിനാണ് മേൽനോട്ട ചുമതല.മാനേജർ,റിസപ്ഷനിസ്റ്റ്,അക്കൗണ്ടന്റ് തുടങ്ങിയ ജോലികൾ ഇവർ തന്നെ കൈകാര്യം ചെയ്യും.

 ഫ്രഷ് അപ്പിന് മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് 100 രൂപയാണ്.

 മെസ് സംവിധാനവും ഉണ്ടാകും.

 ദിവസവാടക,മാസവാടക ക്രമത്തിലും റൂമുകൾ ലഭ്യമാകും.

 സുരക്ഷിത താവളം

രാത്രി കാലങ്ങളിൽ നഗരങ്ങളിലെത്തുന്ന സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതമായ താവളം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 2017ലാണ് ഷീ ലോഡ്ജ് പദ്ധതി ആവിഷ്കരിച്ചത്.രാജ്യത്തുടനീളമെന്നപോലെ അടുത്തകാലത്തായി വർക്കലയിലും സോളോ ട്രാവൽ നടത്തുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.

പ്രതികരണം

ഷീ ലോഡ്ജ് യാഥാർഥ്യമാകുന്നതോടെ അത് ടൂറിസം വികസനത്തിന് മാത്രമല്ല വനിതാ സൗഹൃദ നഗരമെന്ന വർക്കലയുടെ പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പായിരിക്കും,ഗീത ഹേമചന്ദ്രൻ,വർക്കല നഗരസഭ ചെയർപേഴ്സൺ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL