
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യു.ഡി.എസ് ഹോട്ടൽസ് &റിസോർട്സും സ്കാൽ ഇന്റർനാഷണലുമായി ചേർന്ന് ദീ ഗ്രീൻ റൺ 2026 കൂട്ട ഓട്ടം സംഘടിപ്പിച്ചു. കവടിയാർ കൊട്ടാരത്തിന് മുന്നിൽ മന്ത്രി പി.സി.വിഷ്ണുനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. യു.ഡി.എസ് ഹോട്ടൽസ് &റിസോർട്സ് സി.ഇ.ഒ രാജഗോപാൽ അയ്യർ അദ്ധ്യക്ഷനായിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സമാപനത്തിൽ യു.ഡി.എസ് ഗ്രൂപ്പ് ഫിനാൻസ് മേധാവി മോഹനകുമാരൻ നായർ,കോർപ്പറേറ്റ് എച്ച്.ആർ സതീഷ് കുമാർ,പ്രതിനിധികളായ ബിനു എം.നായർ,ഗുരുപ്രസാദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |