
തിരുവനന്തപുരം : പരിസ്ഥിതി ദിനത്തിൽ പാലോട് വൃന്ദാവൻ മലമുകളിൽ ആഘോഷമായി കരനെൽ കൃഷിയുടെ ഞാറു നടീൽ.സ്‌കൂൾ കുട്ടികളുടെ പങ്കാളിത്തത്തോടെ അരയേക്കർ സ്ഥലത്ത് 'വൃന്ദാവൻ" എന്ന തനതു ഇനത്തിൽപ്പെട്ട പതിനൊന്നായിരം കരനെൽച്ചെടികളാണ് നട്ടത്.ആരോഗ്യകരമായ ഭക്ഷണ സംസ്കാരത്തിന്റെ പ്രചാരണമാണ് ലക്ഷ്യമാക്കുന്നതെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ.അജീഷ് കുമാർ എസ്.വൃന്ദാവനം പറഞ്ഞു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി ആദ്യ ഞാർ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു. ബ്രഹ്മശ്രീ സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.ഡബ്ലിയു -എസ് 46 ഇനത്തിൽപ്പെട്ട പപ്പായ തൈകളുടെ നടീൽ സുധീർഷാ പാലോട് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.വൃന്ദാവൻ സൊസൈറ്റി പ്രസിഡന്റ് ഡോ.എസ്.അജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.അജിത വി.എസ് കരനെല്കൃഷിയുടെ സാദ്ധ്യതകൾ പരിചയപ്പെടുത്തി.സൊസൈറ്റിയുടെ പേരിൽ തപാൽ വകുപ്പ് പുറത്തിറക്കുന്ന മൈ സ്റ്റാമ്പിന്റെ പ്രകാശനം നെടുമങ്ങാട് സബ് ഡിവിഷൻ ഡെപ്യുട്ടി സൂപ്രണ്ട് മീന.എൽ,സ്വാമി സൂക്ഷ്മാനന്ദയ്ക്ക് കൈമാറി നിർവഹിച്ചു.മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള 'വൃന്ദാവനം ഗ്രീൻ അവാർഡ്" ആദർശ് പ്രതാപ് ഏറ്റുവാങ്ങി.ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിപിൻ ചന്ദ്രനും ആർ.ആർ.ടി ഓഫീസർ ജിൻസണും സമ്മാനദാനം നിർവഹിച്ചു.ഡോ.കെ.ആർ.ഷൈജു,ഡി.രഘുനാഥൻ നായർ,പേരയം ജയൻ,സിമി,വിജി,സരിത,ഗീതാപ്രിജി,അരുൺ എസ്.ബി,പ്രദീഷ് തുടങ്ങിയവർ പങ്കെടുത്തു.സൊസൈറ്റി സെക്രട്ടറി സുപ്രഭ സദാശിവൻ സ്വാഗതവും ട്രഷറർ എ.കൃഷ്ണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |