SignIn
Kerala Kaumudi Online
Tuesday, 09 June 2026 9.02 AM IST

പാഴ്‌വൃക്ഷങ്ങൾ ഭീഷണിയാകുന്നു

ho

കിളിമാനൂർ: റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്ന പാഴ്‌വൃക്ഷങ്ങൾ അപകട ഭീഷണിയാകുന്നു.പഴയകുന്നുമ്മൽ പഞ്ചായത്തിൽ കുറവൻകുഴി - തൊളിക്കുഴി റോഡിൽ അടയമൺ കയറ്റത്തിൽ നിൽക്കുന്ന മരങ്ങളാണ് അപകട ഭീഷണിയാകുന്നത്.

മിക്ക മരങ്ങളും എപ്പോൾ വേണമെങ്കിലും റോഡിലേക്ക് മറിയുന്ന വിധത്തിലാണ് നിൽക്കുന്നത്.റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുകളിലൂടെ മരങ്ങളും പോസ്റ്റുകളും വീഴാനുള്ള സാദ്ധ്യതയുമുണ്ട്.എത്രയും വേഗം ഈ മരങ്ങൾ മുറിച്ച് മാറ്റി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡിനോട് അപകടകരമായി ചേർന്നുനിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാത്തതിനാൽ അടയമൺ കയറ്റത്തിൽ കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായി.ഇവിടെ മണ്ണും മരങ്ങളും റോഡിലേക്ക് പതിച്ചു. വേരുകൾ പോലും വെളിയിൽ കാണാവുന്ന നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റി, ഇടിഞ്ഞു വീഴാൻ പാകത്തിലുള്ള മൺതിട്ടകൾ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL