SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.23 AM IST

വഴിയരികിൽ ഇനി മാങ്കോസ്റ്റിൻ കാലം

msngo

വെഞ്ഞാറമൂട്: വഴിയരികിൽ മാങ്കോസ്റ്റിൻ കാലം ആരംഭിച്ചു. ഡ്രാഗൺ ഫ്രൂട്ട്,റംബൂട്ടാൻ തുടങ്ങിയ വിദേശ പഴങ്ങൾക്കുശേഷം,ഇപ്പോൾ വഴിയരികിലെ താരമാവുകയാണ് മാങ്കോസ്റ്റിൻ. വാങ്ങാമെന്ന് വിചാരിച്ച് വണ്ടി നിറുത്തി വില ചോദിച്ചാൽ ഞെട്ടും... കിലോയ്ക്ക് 300 രൂപയാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെയാണ് മലയാളിക്ക് മാങ്കോസ്റ്റിനെ പരിചയം.

റംബൂട്ടാനെ പോലയും,ഡ്രാഗൺ ഫ്രൂട്ടിനെ പോലെയും സുലഭമല്ല മാങ്കോസ്റ്റിൻ.നാട്ടിൻ പുറങ്ങളിൽ ഒന്നും ഒരോന്നും ഉണ്ടങ്കിലും കായ്ഫലം കുറവാണ്. കോന്നിയിൽ നിന്നാണ് തലസ്ഥാനത്തേക്ക് മാങ്കോസ്റ്റിൻ എത്തുന്നത്.അച്ചൻകോവിലിന്റെ തീരങ്ങളിലും ഇപ്പോൾ ഇത് കൃഷി ചെയ്യുന്നുണ്ട്.

പഴങ്ങളുടെ റാണി

മാങ്കോസ്റ്റീൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീൻ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ്. ഇത് 7 മുതൽ 25 മീറ്റർ വരെ വളരുന്നു. പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്.

നടാം

നട്ട് ആറ് മുതൽ ഏഴാം വർഷം മുതൽ വിളവെടുക്കാൻ സാധിക്കും. പ്രായമായ ഒരു മരത്തിൽ നിന്ന് പ്രതിവർഷം രണ്ടായിരത്തോളം പഴങ്ങൾ ലഭ്യമാണ്.ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ. അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL