
തിരുവനന്തപുരം: കാർഷിക നേട്ടങ്ങൾക്ക് മാദ്ധ്യമങ്ങൾ കൂടുതൽ പ്രാധാന്യം നൽകണമെന്ന് സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.ജി.ബൈജു പറഞ്ഞു. പി.ഐ.ബി നടത്തിയ മാദ്ധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീകാര്യത്തെ കിഴങ്ങുഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ഐ.ബി തിരുവനന്തപുരം അഡിഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തമ്പി സ്വാഗതവും ഇൻഫർമേഷൻ അസിസ്റ്റന്റ് നിഖിത എ.എസ്.നന്ദിയും പറഞ്ഞു. സി.ടി.സി.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ.ഡി.ജഗന്നാഥൻ,സി.എസ്.ഐ.ആർ ശാസ്ത്രജ്ഞൻ വി.വി.വേണുഗോപാൽ,കേരള കൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് പി.എച്ച്.സനൽകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |