SignIn
Kerala Kaumudi Online
Monday, 15 June 2026 2.54 AM IST

പ്രിയദർശിനി പാലോട്ട് 24 സർവീസുകൾ

പാലോട്: കെ.എസ്.ആർ.ടിയുടെ വനിതകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി "പ്രിയദർശിനി "യിൽ പാലോട്ട് 24 സർവീസുകൾ. നെടുമങ്ങാട്, തിരുവനന്തപുരം,കിഴക്കേകോട്ട,മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് കൂടാതെ ലുലു മാൾ,കല്ലറ,വെഞ്ഞാറമൂട്,ടെക്നോപാർക്ക് എന്നിവിടങ്ങളിലേക്കും ഓർഡിനറി സർവീസുകളുണ്ട്.മലയോര മേഖലകളായ മടത്തറ,ശാസ്താംനട,കുളത്തൂപ്പുഴ,പേരയം,ആനകുളം,ചെല്ലഞ്ചി,വിതുര എന്നിവ കൂടാതെ ടൂറിസം കേന്ദ്രങ്ങളായ ബ്രൈമൂർ,പൊൻമുടി എന്നീ റൂട്ടുകളിലും സൗജന്യ യാത്ര ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30 ന് പാലോട് ഡിപ്പോയിൽ സുധീർ ഷാ പാലോട് എം.എൽ.എ നിർവഹിക്കും. നന്ദിയോട് ജംഗ്ഷനിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ സ്വീകരണവും മധുരവിതരണവും ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL