പാറശാല: യു.ഡി.എഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി പ്രകാരം കെ.എസ്.ആർ.ടി സി ബസുകളിലെ സ്ത്രീ യാത്രക്കാർക്കായി നടപ്പാക്കുന്ന സൗജന്യ യാത്ര പാറശാലയിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷകുമാരി ഉദ്‌ഘാടനം ചെയ്യും. ഇന്ന് രാവിലെ 9ന് പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടക്കുന്ന ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അരുൺ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ,വൈസ് പ്രസിഡന്റ് എസ്.താര, ബ്ലോക്ക് പഞ്ചായത്ത് അംഗം മാറാടി സനൽ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |