SignIn
Kerala Kaumudi Online
Monday, 15 June 2026 2.55 AM IST

കെ.എസ്.ആർ.ടി.സി ബസുമായി കറങ്ങിയ പ്രതികളെ തിരിച്ചറിഞ്ഞു

പാലക്കാട്: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർത്തിയിട്ട ബസുമായി അർദ്ധരാത്രി ടൗണിൽ കറങ്ങിയ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പാലക്കാട് നഗരത്തിൽ താമസിക്കുന്ന രണ്ട് യുവാക്കളാണ് ബസ് മോഷ്ടിച്ചതെന്നാണ് സൂചന. മറ്റൊരു ക്രിമിനൽ കേസിൽ പ്രതികളായ ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. ലൊക്കേഷനും സി.സി.ടി.വിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഞായർ പുലർച്ചെ മൂന്നിനാണ് ഡിപ്പോയുടെ പിൻവശത്തുള്ള ബിവറേജസ് ഔട്ട്‌ലെറ്റിനു സമീപം ലിങ്ക് റോഡിൽ നിർത്തിയിട്ട ബസ് മോഷ്ടിച്ചത്. താക്കോലില്ലാതെ സ്റ്റാർട്ടാക്കാൻ കഴിയുന്ന ബസ് അമിതവേഗത്തിൽ ഓടിച്ചു പോകുന്നതുകണ്ട് ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും മോഷ്ടാവ് വണ്ടിയുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കൂടുതൽ ജീവനക്കാർ പിന്തുടർന്നെങ്കിലും പിടിക്കാനായില്ല. മംഗളം ടവറിനുസമീപത്ത് ഉപക്ഷിച്ച ബസ് പട്രോളിംഗ് നടത്തുന്ന പൊലീസുകാരാണ് കണ്ടെത്തിയത്. ബസ് ഒന്നിലധികം കടകളുടെ ഭിത്തികൾ തകർത്തു. ബസിനും കാര്യമായ കേടുപാടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL