
പാലോട്: പെരിങ്ങമ്മല,പനങ്ങോട് പ്രദേശങ്ങളിലെ ആളൊഴിഞ്ഞ വീടുകൾ കുത്തിത്തുറന്ന് വീട്ടുസാധനങ്ങൾ മോഷണം നടത്തിവന്ന നാലംഗ സംഘത്തെ പാലോട് പൊലീസ് പിടികൂടി.പെരിങ്ങമല പറക്കോണം രഞ്ജിത്ത് ഭവനിൽ രതീഷ് കുമാർ (33),പെരിങ്ങമ്മല കുണ്ടറപ്പൻകാട് ചിറ്റൂർ ചരുവിള വീട്ടിൽ ശിവപ്രസാദ് (36),പെരിങ്ങമ്മല കൊപ്പത്തുവിള കോളനിയിൽ വിഷ്ണു ഭവനിൽ വിപിൻ (30),പെരിങ്ങമ്മല ഒഴുകുപാറ 3 സെന്റ് കോളനിയിൽ കരീം എന്നിവരാണ് പിടിയിലായത്.കുറച്ചു നാളുകളായി ഈ പ്രദേശങ്ങളിൽ പതിവായി മോഷണം നടക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു.ഇതേതുടർന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജു കുമാറിന്റെ നേതൃത്വത്തിൽ പാലോട് ഇൻസ്പെക്ടർ സുനീഷ്.എൻ, പാലോട് സബ് ഇൻസ്പെക്ടർ റഹീം.എ,സിവിൽ പൊലീസ് ഓഫീസർമാരായ നിസാം,സുനിൽ, പ്രദീപ്,ബിജു,അനീഷ്,സൂരജ് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |