വിതുര:മണ്ണിടിച്ചിൽ,ഉരുൾപൊട്ടൽ സാദ്ധ്യത കണക്കിലെടുത്ത് ദുരന്തനിവാരണഅതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഒരാഴ്ചയായി അടച്ചിട്ടിരുന്ന വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി ഇക്കോടൂറിസം ഇന്നലെ രാവിലെ മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. ധാരാളം സഞ്ചാരികൾ ഇന്നലെ പൊൻമുടി സന്ദർശിക്കാനെത്തി. പൊൻമുടി വനമേഖലയിൽ ഇപ്പോഴും മഴ പെയ്യുന്നുണ്ട്.സഞ്ചാരികൾ വനപാലകരുടെയും പൊലീസിന്റേയും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഡിവിഷണൽഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |