
തിരുവനന്തപുരം: കവി വി.മധുസൂദനൻ നായർ രചിച്ച "അച്ഛൻ പിറന്ന വീട്", "മധുകാവ്യം" എന്നീ പുസ്തകങ്ങളുടെ ഹിന്ദി പരിഭാഷ കേരള സർവകലാശാല ഹിന്ദി വിഭാഗം മുൻ അദ്ധ്യക്ഷ ഡോ.എസ്.തങ്കമണി അമ്മ പ്രകാശനം ചെയ്തു.തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ ഹിന്ദി വിഭാഗം മുൻ അദ്ധ്യക്ഷൻ ഡോ.എസ്.സുരേന്ദ്രൻ നായരാണ് ഹിന്ദിയിലേക്ക് മൊഴിമാറ്റിയത്. ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വ.ബി.മധു,ട്രഷറർ ജി.സദാനന്ദൻ എന്നിവർ പുസ്തകങ്ങൾ സ്വീകരിച്ചു.ഡോ.മധുബാല ജയചന്ദ്രൻ നായർ,ഡോ.എസ്.സുരേന്ദ്രൻ,ഡോ.എം.എസ്.വിനയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |