
തിരുവനന്തപുരം: വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശർമ്മാജിയുടെ 29ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വഴുതക്കാട് ബാലവിഹാറിൽ കുട്ടികളുടെ ചിത്രരചന -കാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ബാലവിഹാർ സെക്രട്ടറി വി.ആർ.ജനാർദ്ദനൻ,എസ്.അശോക്,ശ്രീകുമാർ എന്നിവർ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം 22ന് വൈകിട്ട് 5ന് ബാലവിഹാറിൽ നടക്കുന്ന ശർമ്മാജി അനുസ്‌മരണ സമ്മേളനത്തിൽ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |