ശ്രീകാര്യം:ചെമ്പഴന്തി ഉടുമ്പൂർ ഇളങ്കം ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്‌ടിച്ചതായി പരാതി.ചെമ്പഴന്തി ചേങ്കോട്ടുകോണം റോഡിൽ ആഹ്ലാദപുരം ജംഗ്ഷന് സമീപം ഉടമ്പൂർ ഇളങ്കം ദേവീ ക്ഷേത്രത്തിന്റെ ആർച്ചിന് മുമ്പിലായി സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് കഴിഞ്ഞ ദിവസം രാത്രി കുത്തിത്തുറന്നത്. ഏകദേശം 7000 രൂപയോളം ഉണ്ടാകുമെന്ന് ക്ഷേത്രം സെക്രട്ടറി മുരളീധരൻനായർ കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴക്കൂട്ടം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |