SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.13 AM IST

മാനേജറെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; അഞ്ച് പ്രതികളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

5

കാട്ടാക്കട: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിൽ കഴിയുന്ന അഞ്ച് പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് കാട്ടാക്കട പൊലീസ്. കുറ്റിച്ചൽ സ്വദേശി രാജേഷ്,​പൂവച്ചൽ സ്വദേശി രമേഷ്,​കോട്ടൂർ സ്വദേശി അനീഷ്,​കുറ്റിച്ചൽ സ്വദേശി അരുൺ,​തൂങ്ങാംപാറ സ്വദേശി അൽ അമീൻ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.

മാനേജരായ ഗിരീഷും പ്രതികളിലൊരാളുടെ ഭാര്യയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവിന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ കാട്ടാക്കട പൊലീസ് സ്റ്റേഷനിലോ ഇൻസ്പെക്ടർ,സബ് ഇൻസ്പെക്ടർ എന്നിവരുടെ ഔദ്യോഗിക ഫോൺ നമ്പരുകളിലോ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL