
ആലപ്പുഴ: സംസ്ഥാനത്ത് സൈബർ തട്ടിപ്പ് സംഘങ്ങൾ പിടിമുറുക്കിയതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ നഷ്ടമായത് 801.3765 കോടി. 2025 ജൂൺ മുതൽ 2026 മേയ് വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 44,653 കേസുകൾ രജിസ്റ്റർ ചെയ്തു. ഡിജിറ്റൽ അറസ്റ്റ്, ജോലി വാഗ്ദാനം, ഓൺലൈൻ ട്രേഡിംഗ്, ഡീപ് ഫേക്ക്, ലോൺ ആപ്പ്, വ്യാജസമ്മാന വാഗ്ദാനം തുടങ്ങിയവയിലൂടെയായിരുന്നു തട്ടിപ്പ്.
കൂടുതൽ പേരും വ്യാജ പരസ്യത്തിലൂടെയാണ് വഞ്ചിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിൽ. 6,862 കേസുകളിലായി 182.51 കോടി നഷ്ടമായി. സാമ്പത്തിക നഷ്ടം കൂടുതലായി ഉണ്ടായതും എറണാകുളം സിറ്റിയിലാണ്. 3,409 കേസുകളിലായി 118.4152 കോടി നഷ്ടമായി. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് വയനാട് ജില്ലയിൽ 1,114 എണ്ണം. സാമ്പത്തിക നഷ്ടം കുറവുള്ളത് ഇടുക്കി ജില്ലയിൽ. 1,166 കേസുകളിലായി 11.0748 കോടിയാണ് നഷ്ടമായത്.
185 കോടി
മരവിപ്പിച്ചു
സംസ്ഥാനത്ത് നഷ്ടമായ 801 കോടികളിലായി കൃത്യമായി ഇടപെടലിലൂടെ 185.85 കോടി പൊലീസ് മരവിപ്പിച്ചു. 118 കോടി നഷ്ടമായ ഏറണാകുളം സിറ്റിയിൽ 25.0564 കോടിയാണ് മരവിപ്പിച്ചത്.
ജില്ലകൾ..........................പരാതികൾ......................നഷ്ടമായ തുക (കോടിയിൽ)
ആലപ്പുഴ............................2,531...............................48.29
എറണാകുളം..................6,862..............................182.51
ഇടുക്കി................................1,166...............................11.0748
കണ്ണൂർ................................2,979.............................48.66
കാസർകോട്...................1,550.............................21.96
കൊല്ലം...............................2,999.............................44.74
കോട്ടയം...........................2,513..............................55.32
കോഴിക്കോട്.................3,958..............................60.46
മലപ്പുറം...........................4,849..............................51.14
പാലക്കാട്.......................3,387..............................48.13
പത്തനംതിട്ട..................1,411................................29.69
തിരുവനന്തപുരം.......4,987...............................98.59
തൃശൂർ.............................4,347..............................89.33
വയനാട്...........................1,114................................11.40
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |