SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.13 AM IST

പെപ്പർ സ്പ്രേ അടിച്ച് പണം തട്ടിയ കേസ്: പ്രതികളുടെ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു

കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ,പമ്പ് ജീവനക്കാരനെ മർദ്ദിക്കുകയും കണ്ണിൽ പെപ്പർ സ്പ്രേ അടിക്കുകയും ചെയ്ത സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്.സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ പള്ളിപ്പുറം സി.ആർ.പി.എഫ് കേന്ദ്രത്തിന് സമീപം മറിഞ്ഞ്,ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റ ഇരുവരെയും പൊലീസ് നിരീക്ഷണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ചികിത്സയ്ക്കുശേഷം ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന.

കഴിഞ്ഞ ഞായറാഴ്ച രാത്രി 10ഓടെ തോന്നയ്ക്കലിലെ പെട്രോൾ പമ്പിലായിരുന്നു ജീവനക്കാരനായ അദ്വൈതിന് നേരെ ആക്രമണമുണ്ടായത്.പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാൻ സുരക്ഷാ കാരണങ്ങളാൽ കഴിയില്ലെന്ന് അദ്വൈത് വ്യക്തമാക്കിയതോടെ,പ്രതികൾ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.തുടർന്ന് അദ്വൈതിന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച ശേഷം കൈവശമുണ്ടായിരുന്ന 2000 രൂപയുമായി പ്രതികൾ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL