SignIn
Kerala Kaumudi Online
Thursday, 25 June 2026 4.06 AM IST

ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

jeeyarul

പെരുമ്പാവൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കുന്നത്തുനാട് എക്സൈസ് ആലുവ- മൂന്നാർ റോഡിൽ നടത്തിയ വാഹന പരിശോധനയിൽ ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിലായി. അബ്ദുൽ കലാമിന്റെ മകൻ ജിയാറുള്ളിനെയാണ് (47) 12.955 ഗ്രാം ഹെറോയിനുമായി പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് എറണാകുളത്തേക്കുള്ള സ്വകാര്യ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ അതിസാഹസികമായി കീഴടക്കുകയായിരുന്നു. കുറച്ചുനാളുകളായി ഇയാൾ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം എത്തിക്കുന്ന ഹെറോയിൻ പെരുമ്പാവൂരിലെ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ചെറിയ കുപ്പികളിലാക്കി 1000, 1500 രൂപ നിരക്കിൽ വില്പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനു,​ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സി.എൻ രാജേഷ്, ടി.പി പോൾജി, പ്രിവന്റീവ് ഓഫീസർമാരായ സുധീർ മുഹമ്മദ്‌, നവാസ് സി.എം, എം.ആർ രാജേഷ്, ശ്രീരാജ് ടി.എൻ, ബെന്നി പീറ്റർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL