
തിരുവനന്തപുരം: പാറശാല ഇഞ്ചിവിളയിൽ ഒന്നരലക്ഷം രൂപയും അരക്കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. തമിഴ്‌നാട്ടിലെ കുമാരി മധുരൈ സ്വദേശിയായ മുനിയസ്വാമി(24) ആണ് പിടിയിലായി. തമിഴ്‌നാട്ടിലെ തൃച്ചിയിൽ നിന്നു വാങ്ങിയ കഞ്ചാവും പണവുമായി തിരുവനന്തപുരത്തേക്ക് കെ.ആർ.ടി.സി ബസിൽ വരവെയാണ് പൊലീസിന്റെ പിടിയിലായത്. കഞ്ചാവ് വർക്കലയിലും പരിസരത്തുമുള്ള വിനോദസഞ്ചാരികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ചെറുപൊതികളാക്കി വിൽക്കുന്നതിനായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പാറശാല എസ്.ഐ ദീപു, ക്രൈം എസ്.ഐ ഹർഷകുമാർ, ഗ്രേഡ് എസ്.ഐ ആനന്ദകുമാർ,സിവിൽ പൊലീസ് ഓഫീസർമാരായ രാജ്‌മോഹൻ,അജീഷ്, വിമൽരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |