
വെഞ്ഞാറമൂട്: കെ.എസ്.ഇ.ബി വെഞ്ഞാറമൂട് മേജർ സെക്ഷന് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗും തുടർച്ചയായ വൈദ്യുതി മുടക്കവും പതിവാകുന്നു.പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ഇ.ബി തയ്യാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. മലയോര മേഖലകൾ ഉൾപ്പെടുന്ന മൂന്ന് പഞ്ചായത്ത് പ്രദേശങ്ങളാണ് വെഞ്ഞാറമൂട് സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്നത്. കഴിഞ്ഞ ശനിയാഴ്ച മാത്രം ലോഡ് ഷെഡിംഗിന്റെ പേര് പറഞ്ഞ് നിരവധിത്തവണ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി.
ഞായറാഴ്ചകളിൽ പോലും മുഴുവൻ സമയവും വൈദ്യുതി കിട്ടാത്തത് പ്രദേശത്തെ ചെറുകിട വ്യാപാരികളെയും കർഷകരെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.തകരാറുകൾ പരിഹരിക്കാൻ ആവശ്യത്തിന് ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്നും അപ്രഖ്യാപിത പവർകട്ട് അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
കറന്റ് കട്ടും പ്രശ്നങ്ങളും
തണുപ്പിച്ച് സൂക്ഷിക്കേണ്ട മരുന്നുകൾ കേടാകുന്നു
രാത്രിയിലെ വൈദ്യുതി മുടക്കം,ഉറക്കം മുടക്കുന്നു
ഫ്രിഡ്ജിലെ സാധനങ്ങൾ വേഗം കേടാകുന്നു
ജീവനക്കാരില്ല
20ഓളം ലൈൻമാരെങ്കിലും വേണമെന്നിരിക്കെ,നിലവിൽ പത്തിൽ താഴെ ജീവനക്കാർ മാത്രമാണ് ഇവിടെ ഡ്യൂട്ടിക്കുള്ളത്.ഞായറാഴ്ചകളിൽ ഇത് വെറും നാലുപേരിലേക്ക് ചുരുങ്ങും.ജീവനക്കാരുടെ കുറവ് കാരണം ഒരേസമയം പലയിടങ്ങളിൽ ഉണ്ടാകുന്ന ഫ്യൂസ് കോളുകളും ലൈൻ തകരാറുകളും പരിഹരിക്കാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |