
കിളിമാനൂർ: കാർഷിക സംസ്കാരം തിരിച്ചുപിടിക്കാൻ വിദ്യാർത്ഥിക്കൂട്ടായ്മ.കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്,എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ കരനെൽകൃഷി ആരംഭിച്ചു.പദ്ധതിയുടെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു മോൾ.എസ് നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി.പ്രിൻസ്,കൃഷി ഓഫീസർ അനുചിത്ര,കരനെൽക്കൃഷിക്ക് നേതൃത്വം നൽകുന്ന ശശിധരൻ നായർ,സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു,പ്രിൻസിപ്പൽ പി.നിസാം,പി.ടി.എ പ്രസിഡന്റ് നൗഷാദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |