
വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.ബൈക്ക് യാത്രികനായ വെമ്പായം തേക്കട സിയോൺകുന്ന് മേലെ ചരുവിള എൻ.എൻ നിവാസിൽ നിജിനാണ് (21) പരിക്കേറ്റത്.വെള്ളിയാഴ്ച രാത്രി 9ന് എം.സി റോഡിൽ വെഞ്ഞാറമൂടിന് സമീപം വയ്യേറ്റ് വച്ചായിരുന്നു അപകടം.
വയ്യേറ്റുള്ള ഒരു ജിമ്മിലെ ട്രെയിനറായ നിജിൻ ജോലി കഴിഞ്ഞ് മടങ്ങവേ എതിർദിശയിൽ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് നിജിന് സാരമായി പരിക്കേറ്റു.തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു.കാറിന്റെ മുൻഭാഗത്തിനും കേടുപറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |