SignIn
Kerala Kaumudi Online
Thursday, 16 July 2026 10.31 AM IST

രാഷ്ട്രീയ ജനതാദൾ

വിഴിഞ്ഞം: അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ സർക്കാർ അനുമതിയില്ലാതെ എം.എസ്.സിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ സമരം സംഘടിപ്പിക്കാൻ രാഷ്ട്രീയ ജനതാദൾ കോവളം നിയോജകമണ്ഡലം കൗൺസിൽ യോഗം തീരുമാനിച്ചു. യോഗം രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ.എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പരശുവയ്ക്കൽ രാജേന്ദ്രൻ,ജില്ലാ സെക്രട്ടറിമാരായ വിഴിഞ്ഞം ജയകുമാർ,വി.സുധാകരൻ,നേതാക്കളായ അഡ്വ.ജി.മുരളീധരൻ നായർ,കരിച്ചൽ ഗോപാലകൃഷ്ണൻ,അഡ്വ. വിജയകുമാർ,ടി.വിജയൻ,വട്ടവിള രാജൻ,തിങ്കൾ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, RJD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL