SignIn
Kerala Kaumudi Online
Friday, 17 July 2026 7.59 PM IST

എസ്.യു.ടി ആശുപത്രിയിൽ ഡോക്ടേഴ്സ് ദിനാഘോഷം

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ഡോക്ടേഴ്‌സ് ദിനാഘോഷം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്‌തു. എസ്.യു.ടി ആശുപത്രി എം.ഡിയും സി.ഇ.ഒയുമായ കേണൽ രാജീവ് മണ്ണാളി അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യരംഗത്തെ മികവിനുള്ള പ്രഥമ ഡോ.സി.ആർ.ഷെട്ടി അവാർഡ് ജനറൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.കെ.പി.പൗലോസ്,മെഡിക്കൽ സൂപ്രണ്ട് ഡോ.രാജശേഖരൻ നായർ, 'പ്രിസിഷൻ കാർഡിയോളജിസ്റ്റ് ഒഫ് ദ ഇയർ സൗത്ത്' പുരസ്‌കാരം നേടിയ കാർഡിയോളജി വിഭാഗം മേധാവിയും ഡോ.രാജലക്ഷ്മി.എസ് എന്നിവർക്ക് മന്ത്രി കൈമാറി.

അബുദാബിയിലെ ന്യൂ മെഡിക്കൽ സെന്റർ ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടറും പട്ടം എസ്.യു.ടി ആശുപത്രിയുടെ ഡയറക്ടർ ബോർഡ് അംഗവും ചെയർമാൻ എമെരിറ്റസുമായ ഡോ.ബി.ആർ.ഷെട്ടിയുടെ ഭാര്യ ഡോ.സി.ആർ.ഷെട്ടിയുടെ ബഹുമാനാർത്ഥം ഏർപ്പെടുത്തിയ അവാർഡാണിത്.

മികച്ച സേവനം കാഴ്ചവയ്ക്കുന്ന ജീവനക്കാർക്കായി ഡോ.ബി.ആർ.ഷെട്ടി അവാർഡ് ഏർപ്പെടുത്തുന്നതായും ആശുപത്രി മാനേജ്മെന്റ് പ്രഖ്യാപിച്ചു. വാസ്‌കുലർ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.എം.ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടും ജനറൽ മെഡിസിൻ കൺസൾട്ടന്റുമായ ഡോ.സിനു ജയപ്രസാദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL