SignIn
Kerala Kaumudi Online
Wednesday, 15 July 2026 7.02 AM IST

സിവിൽ സർവീസ് പരിശീലനം: 25 ലക്ഷം രൂപ സമ്മാനവുമായി നിഷ്

തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തോടൊപ്പം നൂറുൽ ഇസ്ലാം സർവകലാശാല സിവിൽ സർവീസ് പരിശീലനവും നൽകും.

സിവിൽ സർവീസ് പരിശീലനത്തോടു കൂടിയ ബി.എ പൊളിറ്റിക്കൽ സയൻസ്' കോഴ്‌സിന്റെ ആദ്യ ബാച്ചിൽ നിന്നുള്ള ആദ്യവിജയിക്ക് 25 ലക്ഷം രൂപയുടെ മെഗാ ക്യാഷ് പ്രൈസ് നൽകും. നൂറുൽ ഇസ്ലാം സർവകലാശാലയിലെ മുൻ വിദ്യാർത്ഥിയും പ്രമുഖ ബിൽഡേഴ്സ് ഗ്രൂപ്പായ കോർഡൻ കൺസ്ട്രക്ടേഴ്‌സ് ആൻഡ് റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനുമായ അരുൺ അയ്യപ്പൻ ഉണ്ണിത്താനാണ് തുക സമ്മാനമായി വാഗ്ദാനം ചെയ്തിട്ടുള്ളത്. കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന 'നിഷ് ലീഡർഷിപ്പ് സ്‌കോളർഷിപ്പ് പരീക്ഷ" യിൽ മികച്ച വിജയം കൈവരിക്കുന്ന 5 വിദ്യാർത്ഥികൾക്ക് 100 ശതമാനം സ്‌കോളർഷിപ്പോടെ പഠിക്കാനുള്ള അവസരവുമുണ്ട്. പ്രവേശന പരീക്ഷ 11ന് നടക്കും. സീറ്റുകൾ പരിമിതമായതിനാൽ ഉടൻ രജിസ്റ്റർ ചെയ്യണം. ഫോൺ: 8943352456.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL