വർക്കല: ആക്രിക്കടയിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേല്പിച്ച പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ നടയറ പാലത്തിന് താഴെ പ്രവർത്തിക്കുന്ന ആക്രിക്കടയിലായിരുന്നു സംഭവം.
കടയിലെ ഡ്രൈവറായ നടയറ എ.എസ്.ഹൗസിൽ മുഹമ്മദ് അസ്‌ലമിനാണ് (24) കുത്തേറ്റത്.
സംഭവത്തിൽ പരവൂർ സ്വദേശിയായ ബിജോയിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ഇതേ ആക്രിക്കടയിൽ നിന്ന് ബിജോയ് ഒരു ബാറ്ററി വാങ്ങിയിരുന്നു. പിറ്റേ ദിവസം ബാറ്ററി തിരികെ കൊണ്ടുവന്നശേഷം രൂപ തിരികെ ചോദിച്ചു. കടയുടമ നിസാർ 1500 രൂപ തിരികെ നൽകി ബാറ്ററി കൈപ്പറ്റുകയും ചെയ്തു. ഇതിനിടയിലുണ്ടായ തർക്കത്തിനിടെ പ്രകോപിതനായ ബിജോയ് നിസാറിനെ ആക്രമിച്ചു. തടയാനെത്തിയപ്പോഴാണ് മുഹമ്മദ് അസ്‌ലമിനെ ബിജോയ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിയത്. അക്രമാസക്തനായ ബിജോയിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |