SignIn
Kerala Kaumudi Online
Friday, 17 July 2026 4.27 AM IST

മത്സ്യത്തൊഴിലാളി വധം : സഹോദരങ്ങൾക്ക് ജീവപര്യന്തം

തിരുവനന്തപുരം: മത്സ്യ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം കഠിന തടവും 50,000 രൂപ വീതം പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവുണ്ട്. വലിയതുറ ലൂർദ്ദ് മാതാ കുരിശടിക്ക് സമീപം പുന്നവിള സ്വദേശികളായ അജിത് എന്ന ദീപു, സ്റ്റെല്ലസ് എന്നിവരെ നാലാം അഡിഷണണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. വല പിടിച്ചതിന് കൂലിയായി കിട്ടിയ മീൻ കട്ടെടുത്തത് ചോദ്യം ചെയ്തതിനായിരുന്നു കൊലപാതകം. വലിയതുറ വേളാങ്കണ്ണി ജംഗ്ഷന് സമീപം വാട്ട്‌സ് റോഡ് ജലജ ഹൗസിൽ ജോൺസണിനെയാണ് (42) കൊലപ്പെടുത്തിയത്. 2013 ജനുവരി 27 രാത്രി 9.30നായിരുന്നു സംഭവം. പ്രോസിക്യൂഷന് വേണ്ടി പ്രവീൺ കുമാർ. ആർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL