SignIn
Kerala Kaumudi Online
Thursday, 23 July 2026 4.53 AM IST

വാമനപുരം നദിയിൽ 'ജീവനില്ലാതെ' പുനരുജ്ജീവന പദ്ധതി

hi

ശ്വാസം തേടി ജില്ലയിലെ വലിയ ശുദ്ധജല സ്രോതസ്

വെഞ്ഞാറമൂട്: നിരവധിപ്പേർക്ക് കുടിനീരാകുന്ന വാമനപുരം നദി,വേനൽക്കാലത്ത് വറ്റുന്നത് സ്ഥിരമായിട്ടും പുനരുജ്ജീവന പദ്ധതി നടപ്പാക്കാതെ അധികൃതർ.
മതിയായ സംരക്ഷണമില്ലാതെയും നിരവധി ചൂഷണങ്ങൾക്ക് വിധേയമായും നദിക്ക് ശോഷണം സംഭവിച്ചു.ആവശ്യത്തിന് തടയണകൾ ഇല്ലാത്തതിനാൽ വേനലിൽ നീരൊഴുക്ക് ദുർബലമാണ്.2010 മുതൽ നദിയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം പോലും താളംതെറ്റുന്ന സ്ഥിതിയാണ്.തുടർന്നാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 'പുനരുജ്ജീവന പദ്ധതി' ആസൂത്രണം ചെയ്തത്.പദ്ധതിയുടെ നടത്തിപ്പിനായി ഡി.പി.ആർ തയ്യാറാക്കി അന്നത്തെ മുഖ്യമന്ത്രി പ്രകാശനം ചെയ്തിരുന്നു.

പദ്ധതിക്കായി ആദ്യഘട്ടം എന്ന നിലയിൽ നവകേരളം പദ്ധതിയിലുൾപ്പെടുത്തി 2 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.ഡി.പി.ആറിൽ പറയുന്ന രീതിയിൽ പദ്ധതി പ്രാവർത്തികമായാൽ 720 കോടി രൂപയുടെ വികസനമായിരുന്നു പ്രഖ്യാപിച്ചത്.എന്നാൽ പിന്നീട് പദ്ധതി തന്നെ നിശ്ചലമായി.

യു.ഡി.എഫ് സർക്കാർ എത്രയും വേഗം പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെയും പരിസ്ഥിതി സ്നേഹികളുടെയും ആവശ്യം.

പശ്ചിമഘട്ടത്തിലെ ചെമുഞ്ചിമൊട്ടയിൽ നിന്നാരംഭിച്ച് വാമനപുരം,അരുവിക്കര,ആറ്റിങ്ങൽ,ചിറയിൻകീഴ് എന്നീ മണ്ഡലങ്ങളിൽ കൂടി 88 കിലോമീറ്റർ ദൂരം ഒഴുകി അഞ്ചുതെങ്ങിൽ അവസാനിക്കുന്നു

വാമനപുരം നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സാദ്ധ്യതാപഠനം നടത്തിയിരുന്നു.വനമേഖല ഒഴിച്ചുള്ള എട്ടിടങ്ങളിൽ എക്കോ ടൂറിസം പദ്ധതികൾക്ക് സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ.പ്രകാശ്,ലാൻഡ് യൂസേഴ്സ് ബോർഡ് കമ്മിഷണർ നിസാമുദ്ദീൻ,വിവിധ വകുപ്പുകളുടെ പ്രതിനിധികൾ അടങ്ങുന്ന സമിതിയെയാണ് ഇത് സംബന്ധിച്ചുള്ള പഠനത്തിനായി ചുമതലപ്പെടുത്തിയിരുന്നത്.

പഠന റിപ്പോർട്ടിൽ പറയുന്നു

എക്കോ പാർക്ക്,സ്മാൾ ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ടുകൾ,കൂടുതൽ കുടിവെള്ള പദ്ധതികൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്നും കൂടാതെ നദിയിൽ 5 വലിയ തടയണകൾ നിർമ്മിക്കുന്നതിനും നദിയുടെ നീർത്തട പദ്ധതിയിൽ വരുന്ന 456 കുളങ്ങളിൽ 250 എണ്ണം നവീകരിക്കുന്നതിനും 42 പ്രധാന തോടുകൾ സംരക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL