SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

കല്ലമ്പലത്ത് സി.സി ടിവി ക്യാമറകൾ മിഴിയടച്ചിട്ടും..

ddd

കല്ലമ്പലം: കല്ലമ്പലത്ത് പ്രവർത്തനരഹിതമായ സി.സി ടിവി ക്യാമറകൾ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തം. സ്ഥാപിച്ചിരുന്ന ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായിട്ട് ഏഴര വർഷത്തോളമായി.സ്ഥാപിച്ച് ഒരു വർഷം തികയുന്നതിനുമുമ്പ് പലതും പണിമുടക്കിതുടങ്ങിയിരുന്നു.ദേശീയപാതയുൾപ്പെടെ പ്രധാന റോഡുകളെല്ലാം ക്യാമറയുടെ നിരീക്ഷണത്തിലായിരുന്നു.തുടർന്ന് നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കാൻ ക്യാമറയുടെ സഹായത്തോടെ പൊലീസിന് കഴിഞ്ഞു.

കല്ലമ്പലം വ്യാപാരി വ്യവസായി ഏകോപന സമിതിയും ജനകീയ സമിതിയും സംയുക്തമായാണ് ക്യാമറയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.ക്യാമറകൾ സോളാർ സംവിധാനത്തിന് കീഴിലാക്കാൻ കല്ലമ്പലം ജനകീയസമിതി മുമ്പ് തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ല.വർദ്ധിച്ചുവരുന്ന റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും,സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും കണക്കിലെടുത്ത് മേഖലയിൽ അടിയന്തരമായി ക്യാമറകൾ നന്നാക്കിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

നാവായിക്കുളം തട്ടുപാലം മുതൽ കടുവാപ്പള്ളി ജംഗ്ഷൻ വരെയും പുല്ലൂർമുക്ക് മുതൽ മാവിൻമൂട് വരെയും 2017 ഡിസംബർ മാസത്തിലാണ് സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചത്‌.

ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായിട്ട് ഒന്നര വർഷത്തോളമായി.

9 വർഷം മുൻപ് 13 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്

നാലരകിലോമീറ്റർ ചുറ്റളവിലെ ദൃശ്യങ്ങൾ പകർത്തുന്നതിനായി 30 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. ഇതിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് ഒന്നോ രണ്ടോ എണ്ണം മാത്രമാണ്.

നിരീക്ഷണ ക്യാമറകൾക്ക് വൈദ്യുതി കണക്ഷൻ എടുത്തിരുന്നത് വ്യാപാര സ്ഥാപനങ്ങളിൽ നിന്നായിരുന്നു.ചാർജ്ജ് അധികമായതോടെ വ്യാപാരികൾ പലരും ക്യാമറകളുടെ കണക്ഷൻ ഓഫാക്കിതുടങ്ങി.ചിലത് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.

കല്ലമ്പലത്ത് അപകടങ്ങൾക്കും അക്രമങ്ങൾക്കും നിയമലംഘനങ്ങൾക്കും തടയിടാൻ നിരീക്ഷണ ക്യാമറകൾ വേണം.സോളാർ സംവിധാനത്തിന് കീഴിലാക്കി മുഴുവൻ ക്യാമറകളും പ്രവർത്തനക്ഷമമാക്കണം.

പി.ജെ.നഹാസ്

പൊതുപ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL