SignIn
Kerala Kaumudi Online
Sunday, 26 July 2026 3.30 AM IST

റീ ടാറിന് ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം നടക്കാതെ കൊച്ചാലുംമൂട് - വണ്ടിത്തടം റോഡ്

vandithadamrod

മുടപുരം: റീ ടാർ ചെയ്യാൻ പണം അനുവദിച്ചിട്ടും നിർമ്മാണം നടക്കാതെ കൊച്ചാലുംമൂട് - വണ്ടിത്തടം റോഡ്.കിഴുവിലം പഞ്ചായത്തിലെ 10-ാം വാർഡിലെ റോഡാണിത്. ടാറും മെറ്റലുമിളകി തകർന്ന് കുഴികളായി കിടക്കുകയാണിപ്പോൾ.മഴയത്ത് വെള്ളക്കെട്ടുമുണ്ട്.

റോഡ് തകർന്നതോടെ ഇവിടെ അപകടങ്ങളും പതിവാണ്.കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ഭീതിയിലാണ്. റോഡിന്റെ ദുരവസ്ഥ കഴിഞ്ഞ ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.രഘു,അന്ന് എം.എൽ.എയായിരുന്ന വി.ശശിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.അതിന്റെ ഫലമായാണ് റോഡ് റീ ടാർ ചെയ്യാൻ ഒന്നര വർഷം മുൻപ് എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചത്.മാസങ്ങൾക്ക് മുൻപ് ടെൻഡർ നൽകിയെങ്കിലും പണി നടന്നില്ല.എത്രയുംവേഗം ദുരിതം അവസാനിപ്പിക്കാൻ റോഡ് പണിയാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദുരിതം ഇവിടെ

കോരാണി - ചിറയിൻകീഴ് റോഡിൽ കൊച്ചാലുംമൂട് ജംഗ്ഷനിൽ നിന്നാരംഭിച്ച് മുട്ടപ്പലം - മുടപുരം റോഡിലെ വണ്ടിത്തടത്ത് ചെന്നുച്ചേരുന്ന റോഡാണിത്.പനോഹിയാ ജംഗ്ഷന് സമീപം മുതൽ കൊച്ചാലുംമൂട് ജംഗ്ഷൻ വരെയാണ് റോഡ് പൊളിഞ്ഞുക്കിടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL