SignIn
Kerala Kaumudi Online
Sunday, 26 July 2026 6.59 AM IST

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്ര വികസനത്തിന് ദീർഘകാല പദ്ധതി: മന്ത്രി കെ. മുരളീധരൻ

murali33

തിരുവനന്തപുരം: കർക്കടക വാവുബലി ചടങ്ങുകൾ പ്രധാനമായും നടക്കുന്ന തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന്റെയും ബലി ക്കടവുകളുടെയും സമഗ്ര വികസനത്തിന് ദീർഘകാല പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. കർക്കടക വാവുബലിയോടനുബന്ധിച്ച് തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെത്തിയ മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു. ക്ഷേത്രവും ബലി തർപ്പണം നടക്കുന്ന കടവുകളും ബലി മണ്ഡപങ്ങളും തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമാക്കി വികസിപ്പിക്കാനാണ് തീരുമാനം. ബലിക്കടവുകളും ബലി മണ്ഡപങ്ങളും സന്ദർശിച്ച മന്ത്രി, ബലി മണ്ഡപങ്ങൾ നവീകരിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ക്ഷേത്രത്തിലും പരിസരങ്ങളിലുമായി 11 ബലി മണ്ഡപങ്ങളാണ് ബലിതർപ്പണത്തിനായി ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിനകത്ത് 4 ബലി മണ്ഡപങ്ങൾ ക്രമീകരിക്കും. ആഗസ്റ്റ് 12 നാണ് കർക്കടക വാവ്.

വാർഡ് കൗൺസിലർ പാപ്പനംകോട് സജി, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.സുനിൽ കുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ രഞ്ജിത്.കെ.ശേഖർ, ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL